Connect with us

Kerala

വനത്തില്‍ മറഞ്ഞ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് നാട്ടാനയെ കണ്ടെത്തിയത്

Published

|

Last Updated

കോതമംഗലം | സിനിമ ചിത്രീകരണത്തിനിടയില്‍ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാനയെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപം കണ്ടെത്തിയ ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തിയത്. ഭൂതത്താന്‍കെട്ടില്‍ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച പുതുപ്പള്ളി സാധു എന്ന ആനയാണ് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷം കാട്ടിലേക്ക് ഓടിക്കയറിയത്.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ആനകള്‍ പസ്പരം ഏറ്റുമുട്ടിയതോടെ മറ്റ് ആനകളെ വാഹനത്തില്‍ തിരികെ കൊണ്ടുപോയി.

 

Latest