Kerala
പുതുപ്പള്ളി വിധിയെഴുതി; പോളിങ് 73.05 ശതമാനം
2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിംഗ്.

പുതുപ്പള്ളി | പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 73.05 ശതമാനം പോളിങ് രേഖപ്പെടുത്തി. ആറ് മണിയെന്ന സമയ പരിധിക്ക് ശേഷവും ചില ബൂത്തുകളില്‍ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവര്‍ക്ക് സ്ലിപ്പ് നില്‍കിയ ശേഷമാണ് വോട്ട് ചെയ്യിപ്പിച്ചത്. ബൂത്തുകളില്‍ നിന്നുള്ള അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പോളിങ് ശതമാനത്തില്‍ ചെറിയ മാറ്റം വന്നേക്കാം
ഒമ്പതിനാണ് വോട്ടെണ്ണല്‍. 2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിംഗ്.
തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും ജയിക്ക് സി തോമസും ചില പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു.
---- facebook comment plugin here -----