Kerala
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം തുടങ്ങി
സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അതിലെ യാത്രക്കാരെയും പരിശോധിക്കും
കോട്ടയം | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍്ട്ടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി . സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് സ്‌ക്വാഡ്, ഫ്‌ലൈയിംഗ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം തുടങ്ങി. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പണം, മദ്യം എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിക്കുക, പണം, ആയുധങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ അനധികൃതമായി കടത്തുക എന്നിവ കണ്ടെത്തുകയാണ് സ്‌ക്വാഡുകളുടെ ചുമതലകള്‍. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അതിലെ യാത്രക്കാരെയും പരിശോധിക്കും.
സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളിലും ഇവര്‍ നടപടി സ്വീകരിക്കും. മണ്ഡലത്തിലെ എട്ട് അതിര്‍ത്തി പോയിന്റുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 24 അംഗങ്ങളാണ സ്‌ക്വാഡുകളിലുള്ളത്.
രണ്ട് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ നാല് ഫ്‌ലൈയിംഗ് സ്‌ക്വാഡുകളാണുള്ളത്. എല്ലാ സ്‌ക്വാഡുകളിലും സിവില്‍ പോലീസ് ഓഫീസര്‍മാരെയും പരിശോധന പകര്‍ത്താന്‍ വീഡിയോഗ്രാഫര്‍മാരേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.