puthuppalli
പുതുപ്പള്ളി: വികസന യാത്രയുമായി ഡോ. തോമസ് ഐസക്; രാഷ്ട്രീയം പറയാന്‍ ചെന്നിത്തല
സ്ഥാനാര്‍ഥികള്‍ വീടുകളിലേക്ക്
കോട്ടയം | ഉപതിരഞ്ഞെടുപ്പിന്റെ പോര് മുറുകുന്ന പുതുപ്പള്ളിയില്‍ ചര്‍ച്ചകള്‍ വികസനത്തില്‍ കേന്ദ്രീകരിക്കാന്‍ എല്‍ ഡി എഫ്.
പ്രചാരണത്തില്‍ വികസനം മാത്രം ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു എല്‍ ഡി എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ വികസന യാത്ര ഇന്നു തുടങ്ങും. വികസനം ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു കാല്‍നട യാത്ര നടക്കുന്നത്.
24 മുതല്‍ 26 വരെ മൂന്ന് ദിവസം മണ്ഡലത്തില്‍ സജീവമാകുന്ന മന്ത്രിമാരും മണ്ഡലത്തില്‍ വികസനമാണു ചര്‍ച്ച ചെയ്യുക.
മുഖ്യമന്ത്രി ഇരുപത്തിനാലിന് അയര്‍ക്കുന്നത്തും പുതുപ്പള്ളിയിലും പൊതുയോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയും വികസന കാര്യത്തിലായിരിക്കും ഊന്നുക. സെപ്റ്റംബര്‍ ഒന്നിന് മുഖ്യമന്ത്രി വീണ്ടും മണ്ഡലത്തിലെത്തും.
പുതുപ്പള്ളിയുമായി ബന്ധപ്പെട്ട സി പി എമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണും. യു ഡി എഫ് നേതാക്കള്‍ കുടുംബയോഗങ്ങളിലും സജീവമാണ്. ഭരണപക്ഷത്തിനെതിരെ രാഷ്ട്രീയമായ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് സ്ഥാനാര്‍ത്ഥിയും നേതാക്കന്മാരും കളം നിറയുന്നത്.
കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഇന്ന് നേതാക്കള്‍ മറുപടി നല്‍കും.
ഇന്നു വീട് കയറിയുള്ള പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഞായറാഴ്ച മിക്കവരും വീട്ടില്‍ ഉണ്ടാകുമെന്നതിനാല്‍ പരമാവധി വീടുകള്‍ കയറാനാണ് സ്ഥാനാര്‍ത്ഥികളുടെ തീരുമാനം.
പതിവുപോലെ പുതുപ്പള്ളി പള്ളിയില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്നും പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് മണര്‍കാട് മേഖലയില്‍ വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് അയര്‍കുന്നം ഭാഗത്ത് വീട് കയറി വോട്ട് അഭ്യര്‍ഥിക്കും.
എന്‍ ഡി എയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് മൂന്നു മണിക്കാണ്. ദേശീയ ജനറല്‍ സെക്രട്ടറി ഈ രാധാമോഹന്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം ബിഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.