Connect with us

sexual assault

ആലപ്പുഴയിൽ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് അറസ്റ്റിലായ സനു.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ വളളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. വൈക്കം ടി വി പുരം സ്വദേശി സനുവാണ് അറസ്റ്റിലായത്. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് വള്ളികുന്നം പോലീസ് ഇയാളെ പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് അറസ്റ്റിലായ സനു.

ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ വീടുകളിലെത്തുന്നതായിരുന്നു ഇയാളുടെ രീതി. ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് പല പരാതികളും പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്.

Latest