Infotainment
പള്‍സര്‍250 ട്വിന്‍ ഡെലിവറി ഉടന്‍; വില 1.5 ലക്ഷം രൂപയില്‍ താഴെ
നവംബര്‍ 10 മുതല്‍ പുതിയ പള്‍സര്‍ 250 യുടെ രണ്ട് വേരിയന്റുകളുടെയും ഡെലിവറി ആരംഭിക്കും. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ പള്‍സര്‍ മോഡലിന്റെ ഡെലിവറി ആരംഭിച്ചതും ഈ ദിവസമാണ്.
ന്യൂഡല്‍ഹി| ബജാജ് ഓട്ടോ കഴിഞ്ഞ ദിവസമാണ് പള്‍സര്‍ ശ്രേണിയിലേക്ക് പുതിയ പള്‍സര്‍ 250 ട്വിന്‍ (പള്‍സര്‍ എഫ്250, പള്‍സര്‍ എന്‍250) എന്നിവ അവതരിപ്പിച്ചത്. ഏറ്റവും വലിയ പള്‍സര്‍ എന്ന നിലയിലാണ് പുതിയ ബൈക്ക് എത്തുന്നത്. പുതിയ ബജാജ് പള്‍സര്‍ എന്‍ 250, പള്‍സര്‍ എഫ് 250 എന്നിവയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. ടൂവീലര്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡീലര്‍ഷിപ്പ് സ്റ്റോറില്‍ ചെന്ന് ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി ഉപഭോക്താക്കള്‍ 1000 മുതല്‍ 5000 രൂപ വരെ ടോക്കണ്‍ തുകയായി നല്‍കണം.
ബജാജ് ഓട്ടോ അതിന്റെ പുതിയ ബജാജ് പള്‍സര്‍ 250 യുടെ രണ്ട് മോഡലുകളും പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. സ്പോര്‍ട്സ് ബൈക്ക് സെഗ്മെന്റില്‍ ശക്തമായ സാന്നിധ്യമുള്ള ഈ ബൈക്ക് പുതിയ ട്യൂബുലാര്‍ ഫ്രെയിം ഷാസിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ ഫോര്‍ക്ക് ലഭിക്കുന്നു. പിന്‍ഭാഗത്ത്, കമ്പനി ഒരു പുതിയ മോണോഷോക്ക് സസ്‌പെന്‍ഷന്‍ യൂണിറ്റ് നല്‍കിയിട്ടുണ്ട്.
പുതിയ ട്യൂബുലാര്‍ ഫ്രെയിം ഷാസിയിലാണ് ഈ ബൈക്ക് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഡിടിഎസ് ഐ4 സ്‌ട്രോക്ക് ഓയില്‍ കൂള്‍ഡ് ബിഎസ്6 എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 24.5 പിഎസ് കരുത്തും 21.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഒരു സെമി-ഡിജിറ്റല്‍ മീറ്ററും നല്‍കിയിട്ടുണ്ട്, അതോടൊപ്പം ടാക്കോമീറ്റര്‍ സൂചിയും നിലനിര്‍ത്തിയിട്ടുണ്ട്.
പള്‍സര്‍ 250 യുടെ രണ്ട് വേരിയന്റുകളുടെയും ഡെലിവറി അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 10 മുതല്‍ പുതിയ പള്‍സര്‍ 250 യുടെ രണ്ട് വേരിയന്റുകളുടെയും ഡെലിവറി ആരംഭിക്കുമെന്ന് ബജാജ് ഓട്ടോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ പള്‍സര്‍ മോഡലിന്റെ ഡെലിവറി ആരംഭിച്ചതും ഈ ദിവസമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
1.5 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സെഗ്മെന്റില്‍ പുതിയ ബജാജ് പള്‍സര്‍ 250 കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബജാജ് പള്‍സര്‍ എന്‍250 മോഡലിന് 1,38,000 രൂപയും ബജാജ് പള്‍സര്‍ എഫ്250ന് 1,40,000 രൂപയുമാണ് എക്സ്ഷോറൂം വില.