Kerala
പള്‍സര്‍ സുനി സ്ഥിരം കുറ്റവാളി; പോലീസ് റിപ്പോര്‍ട്ട്
പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും.

കൊച്ചി| പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയെന്ന് പോലീസ് റിപ്പോര്‍ട്ട്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയ കേസിന്റെ പശ്ചാത്തലത്തിലാണ് കുറുപ്പുംപടി പോലീസ് ക്രൈബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിച്ച കേസിലെ പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും.
ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പോലീസാണ് പള്‍സര്‍ സുനിക്കെതിരെ കേസെടുത്തത്. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസില്‍ അകപ്പെട്ടിരിക്കുന്നത്.