Connect with us

Kerala

പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വീണ്ടും ജയിലിലേക്ക് മാറ്റി

കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു പള്‍സര്‍ സുനി

Published

|

Last Updated

തൃശൂര്‍ |  നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വീണ്ടും ജയിലിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി തൃശ്ശൂരിലെ സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു പള്‍സര്‍ സുനി. റിമാന്റ് തടവില്‍ കഴിഞ്ഞിരുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലേക്കാണ് മാറ്റിയത്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന പള്‍സര്‍ സുനിയെ കാണണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളി. ചികിത്സയിലുള്ള പ്രതിയെ കാണാനാകില്ലെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹരജി തള്ളിയത്. അതേ സമയം നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അങ്കമാലി മാജിസ്ട്രേറ്റ് അവധിയായതിനാല്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജിയെ കുറ്റപത്രം കാണിച്ച ശേഷമാണ് ഇത് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചത്.

 


---- facebook comment plugin here -----


Latest