National
പുല്‍വാമ ആക്രമണം ബിജെപി സര്‍ക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം: ദിഗ് വിജയ സിങ്
രഹസ്യാന്വേഷണ വിഭാഗത്തിന്റെ നാണംകെട്ട പരാജയത്താല്‍ നമുക്ക് 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കേണ്ടി വന്നിരിക്കുന്നു

ന്യൂഡല്‍ഹി| പുല്‍വാമ ആക്രമണത്തിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ ബിജെപി സര്‍ക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങ്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ നാണംകെട്ട പരാജയത്താല്‍ നമുക്ക് 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കേണ്ടി വന്നിരിക്കുന്നുവെന്ന് ദിഗ് വിജയ സിങ് പറഞ്ഞു. എല്ലാ രക്തസാക്ഷികളുടെയും കുടുംബാംഗങ്ങള്‍ ഉചിതമായ രീതിയില്‍ പുനരധിവസിക്കപ്പെട്ടുവെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ദിഗ് വിജയ സിങ് ഇക്കാര്യം പറഞ്ഞത്.
---- facebook comment plugin here -----