pulwama
പുൽവാമ: പിണറായി പ്രതികരിക്കാത്തത് ബി ജെ പിയെ ഭയന്നിട്ടാണെന്ന് കെ സുധാകരൻ
ആ സത്യം വിളിച്ചു പറയാൻ ആഗ്രഹമുള്ള സി പി എം പ്രവർത്തകർ ഉണ്ടെങ്കിൽ കോൺഗ്രസ് അവർക്കും ആത്മധൈര്യം പകർന്നിരിക്കും.
തിരുവനന്തപുരം | പുൽവാമയിൽ 40 സൈനികരെ നരേന്ദ്ര മോദി കൊലക്ക് കൊടുത്തതാണെന്ന ഗുരുതരമായ വെളിപ്പെടുത്തൽ വന്നിട്ട് മണിക്കൂറുകൾ പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തതിനെതിരെ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. ഇത്രയും ഗുരുതരമായ ഒരു വിഷയത്തിൽ പോലും പിണറായി വിജയനും സി പി എമ്മും കാണിക്കുന്ന മൗനം പ്രബുദ്ധ കേരളത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒരു എം എൽ എ പോലും ഇല്ലാതെ ബിജെപി കേരളത്തെ അടക്കി ഭരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പുൽവാമയിൽ നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് വിജയത്തിനായി 40 ജീവനുകൾ കുരുതി കൊടുത്തതാണ്. അത് വിളിച്ചുപറയാൻ പിണറായി വിജയന് ഭയം ഉണ്ടായിരിക്കും. എന്നാൽ ആ സത്യം വിളിച്ചു പറയാൻ ആഗ്രഹമുള്ള സി പി എം പ്രവർത്തകർ ഉണ്ടെങ്കിൽ കോൺഗ്രസ് അവർക്കും ആത്മധൈര്യം പകർന്നിരിക്കും.
രാഷ്ട്രീയ ദുഷ്ടലാക്കോടെ നമ്മുടെ ധീര ജവാന്മാരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ നരേന്ദ്ര മോദി രാജ്യദ്രോഹി തന്നെയാണെന്നും കെ സുധാകരൻ ആരോപിച്ചു. ആ ഭീകരാക്രമണത്തിന് കൂട്ടുനിന്നവരെയും ആ സത്യം ജനങ്ങളോട് വിളിച്ചു പറയാൻ ഭയക്കുന്നവരെയും ഒരുപോലെ അകറ്റി നിർത്താൻ ഇന്ത്യൻ പട്ടാളക്കാരെ സ്നേഹിക്കുന്ന നമുക്ക് കഴിയണം. ഈ കൊടും ചതിക്ക് മാപ്പു കൊടുക്കരുത്, ഒരൊറ്റ ഇന്ത്യൻ പൗരനും. അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:
കേരള മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെയും ബിജെപിയെയും ഇത്രയധികം ഭയക്കുന്നത് എന്തിനാണ് ?
രാഷ്ട്രീയ ദുഷ്ടലാക്കോടെ നമ്മുടെ ധീര ജവാന്മാരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ നരേന്ദ്ര മോദി രാജ്യദ്രോഹി തന്നെയാണ്. ആ ഭീകരാക്രമണത്തിന് കൂട്ടുനിന്നവരെയും ആ സത്യം ജനങ്ങളോട് വിളിച്ചു പറയാൻ ഭയക്കുന്നവരെയും ഒരുപോലെ അകറ്റി നിർത്താൻ ഇന്ത്യൻ പട്ടാളക്കാരെ സ്നേഹിക്കുന്ന നമുക്ക് കഴിയണം. ഈ കൊടും ചതിക്ക് മാപ്പു കൊടുക്കരുത് , ഒരൊറ്റ ഇന്ത്യൻ പൗരനും.