Connect with us

pulwama

പുൽവാമ: മോദിക്ക് മൂടി വെക്കാനാകില്ല

സുരക്ഷാ വീഴ്ച പുറത്തു പറയരുതെന്ന് പ്രധാനമന്ത്രിയുടെ ദൂതൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിലക്കിയ കാര്യവും നമ്മെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്.

Published

|

Last Updated

പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച് ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തൽ വളരെ ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബശീർ എം പി ഫേസ്ബുക്കിൽ കുറിച്ചു. അന്ന് കാശ്മീർ ഗവർണർ ആയിരുന്ന വ്യക്തി തന്നെ പറയുന്നതിനെ മൂടി വെക്കാൻ നരേന്ദ്ര മോദിക്ക് സാധിക്കില്ല. മാത്രമല്ല ഇതിൽ വന്നിട്ടുള്ള സുരക്ഷാ വീഴ്ച പുറത്തു പറയരുതെന്ന് പ്രധാനമന്ത്രിയുടെ ദൂതൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിലക്കിയ കാര്യവും നമ്മെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്. പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങൾ രാഷ്ട്രീയമല്ല മറിച്ച് അത് സത്യത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നുവെന്ന് സാക്ഷ്യം വഹിക്കുന്ന ഒരു പ്രസ്താവനയാണ് അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന, പ്രത്യേകിച്ചും ബി ജെ പിയുമായി ബന്ധമുണ്ടായിരുന്ന ഗവർണറുടെ വെളിപ്പെടുത്തലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ജമ്മു കാശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തൽ വളരെ ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണ്.

അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അതായത് നരേന്ദ്ര മോദിയുടെ അഴിമതിയുമായുള്ള ബന്ധങ്ങൾ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നതാണ്. അതിന് എല്ലാം ആക്കം കൂട്ടുന്നതാണ് സത്യപാൽ മല്ലിക്കിന്റെ ഈ പ്രസ്താവനകൾ. അതിന് കൃത്യമായ ചില സംഭവ വികാസങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണത്തിൽ നമ്മുടെ രാജ്യത്തിന്റെ 49 കാവൽക്കാരാണ് മരണമടഞ്ഞത്. ആ സമയത്ത് തന്നെ സുരക്ഷ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്ന് പലകോണിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്ന് വന്നിരുന്നു.
എന്നാൽ അത് വാസ്തവമാണ് എന്ന് അന്ന് കാശ്മീർ ഗവർണർ ആയിരുന്ന വ്യക്തി തന്നെ പറയുന്നതിനെ മൂടി വെക്കാൻ നരേന്ദ്ര മോദിക്ക് സാധിക്കില്ല. മാത്രമല്ല ഇതിൽ വന്നിട്ടുള്ള സുരക്ഷാ വീഴ്ചയെ പുറത്തു പറയരുതെന്ന് പ്രധാന മന്ത്രിയുടെ ദൂതൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിലക്കിയ കാര്യവും നമ്മെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്.
പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങൾ രാഷ്ട്രീയമല്ല മറിച്ച് അത് സത്യത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നുവെന്ന് സാക്ഷ്യം വഹിക്കുന്ന ഒരു പ്രസ്താവനയാണ് അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന, പ്രത്യേകിച്ചും ബിജെപിയുമായി ബന്ധമുണ്ടായിരുന്ന ഗവർണറുടെ വെളിപ്പെടുത്തൽ. ഇതിനെ തുടർന്നുണ്ടാകുന്ന ചർച്ചകൾ രാജ്യത്തിന്റെ ഗുണപരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

The shocking revelations made by former JK Governor Satya Pal Malik are yet another damning indicator of how accurate the opposition was in their criticisms. PM Modi can’t simply run away from these harsh truths. I do hope this controversy will be a vector for positive change.

Latest