Sitaram Yechury
പുല്‍വാമ: അന്വേഷണം പ്രഖ്യാപിക്കണമെന്നു സീതാറാം യെച്ചൂരി
ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ മൗനം വെടിയണം.
ന്യൂഡല്‍ഹി | പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ഇന്റലിജന്‍സ് വീഴ്ച ഉണ്ടായെന്ന് പ്രസ്താവനയില്‍ വ്യക്തമാണ്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ മൗനം വെടിയണം. ദേശസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപെടാതിരിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ഒരു കാര്യത്തിലും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല. രാജ്യ സുരക്ഷയും ജവാന്‍മാരുടെ ജീവനും വെച്ച് കേന്ദ്ര സര്‍ക്കാര്‍ കളിക്കുന്നത് രാജ്യത്തിന് ഭീഷണിയാണണെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----