Connect with us

Kerala

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് പുനഃസഥാപിച്ച് ഉത്തരവിറങ്ങി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി നിര്‍ത്തിവെച്ച സര്‍ക്കാര്‍ ഓഫീസുകളിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി. ഈ മാസം 16 മുതല്‍ ജീവനക്കാര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പഞ്ചിംഗ് രേഖപ്പെടുത്തണം.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് പഞ്ചിംഗ് പുനസ്ഥാപിക്കുന്നത്. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയതും റദ്ദാക്കിയിട്ടുണ്ട്.

Latest