Connect with us

National

പുനെ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളിയും

പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് റിപോര്‍ട്ട്.

Published

|

Last Updated

പൂനെ | മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ മലയാളിയും. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെ 7.30ന് ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബിന്റെ ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മിനിറ്റുകള്‍ക്കകം തകര്‍ന്ന് വീഴുകയായിരുന്നു.

ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ഡിജിസിഎ അറിയിച്ചു. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് റിപോര്‍ട്ട്.

 

---- facebook comment plugin here -----

Latest