punjab election 2022
പഞ്ചാബ് മുഖ്യമന്ത്രി ഛന്നി ഇന്ന് രാജിവെച്ചേക്കും
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അടിവേര് പിഴുതത് നേതാക്കളുടെ തമ്മില്‍തല്ല്
ചണ്ഡിഗഢ് | പഞ്ചാബില്‍ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ മുമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഇന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫലപ്രഖ്യാപനം പൂര്‍ത്തിയായ ഉടന്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട് രാജി സമര്‍പ്പിക്കാനാണ് ഛന്നിയുടെ നീക്കം.
മത്സരിച്ച ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലും ഛന്നി പിന്നിലാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളായ ചരണ്‍ജിത് സിംഗ് ചാംകൗര്‍ സാഹിബിലും സിംഗ് ഉഗോകെ ബദൗര്‍ സീറ്റിലും മുന്നേറുകയാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയയും അമൃത്സര്‍ ഈസ്റ്റില്‍ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ജീവന്‍ജ്യോത് കൗറാണ് ഇവിടെ ലീഡ് ചെയ്യുന്നത്. സിദ്ദു മൂന്നാം സ്ഥാനത്തും കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അമരീന്ദര്‍ സിംഗ് നാലാം സ്ഥാനത്തുമാണ്. ഛന്നി മന്ത്രിസഭയിലെ ഏതാണ്ട് എല്ലാ മന്ത്രിമാരും തോല്‍വിയിലേക്കെന്നാണ് ഫല സൂചനകള്‍ നല്‍കുന്നത്.
അധികാരസ്ഥാനങ്ങള്‍ക്കായുള്ള ചരടുവലികള്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വി സമ്മതിച്ചത്. ഛന്നിയും സിദ്ദവും തമ്മിലുള്ള തര്‍ക്കവും മുഖ്യമന്ത്രി സ്ഥാനാത്തിന് വേണ്ടിയുള്ള കടിപിടിയും അണികളിലുണ്ടാക്കിയ അമര്‍ലം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയായിരുന്നു. സിദ്ദുവിന്റെ വാശിയുടെ പുറത്താണ് ചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്ത രീതില്‍ ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിയെ നിര്‍ബന്ധിതരാക്കിയത്. മുഖ്യമന്ത്രിയടക്കം പ്രമുഖ നേതാക്കളെല്ലാം ജനവിധി തേടിയ മണ്ഡലങ്ങള്‍ പാര്‍ട്ടിയുടെ ഉറച്ചകോട്ടകളാിരുന്നു. ഇവിടങ്ങളിലെല്ലാം എ എ പി ജയിക്കുമ്പോള്‍ വ്യക്തമാകുന്നത് പഞ്ചാബ് രാഷ്ട്രീയത്തില്‍ നിന്നും കോണ്‍ഗ്രസ് അപ്രസക്തമാകുന്നുവെന്നാതാണ്.