National
പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമില്ല: അംബിക സോണി
മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്.
ന്യൂഡല്‍ഹി| പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോണി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജി വെച്ചതോടെയാണ് പുതിയ മുഖ്യമന്ത്രിക്കായി കോണ്‍ഗ്രസ് ചര്‍ച്ച ആരംഭിച്ചത്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അംബിക സോണി മുഖ്യമന്ത്രി സ്ഥാനത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചത്. ഇന്നലെ രാത്രി ഏറെ വൈകിയാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടന്നത്.
പഞ്ചാബ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും അമരീന്ദറിനെ കൈവിട്ടത്.