National
പഞ്ചാബ് ഇന്ന് പോളിങ് ബൂത്തിലേക്ക്; യു പിയില്‍ മൂന്നാം ഘട്ടം
പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് പോളിങ്
ന്യൂഡല്‍ഹി | പഞ്ചാബില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. പഞ്ചാബില്‍ 117 സീറ്റുകളിലേക്കാണ് പോളിങ്. 1304 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശുഭ്ദീപ് സിങ് സിദ്ദു എന്നിവര്‍ക്കെതിരെ കേസെടുത്തു.ശക്തമായ ചതുഷ്കോണ മത്സരത്തിനാണ് ഇത്തവണ പഞ്ചാബിൽ കളമൊരുങ്ങിയിരിക്കുന്നത്. അവസാന ഘട്ടത്തിൽ കോൺഗ്രസും ആം ആദ്മിയും ഇഞ്ചോടിഞ്ച് പോരാടുന്നതാണ് കാഴ്ച
അതേ സമയം യുപിയില്‍ മൂന്നാംഘട്ട വോട്ടെടുപ്പും ഇന്ന് നടക്കുകയാണ്. 59 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് . 627 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.