punjab congress issue
അമരീന്ദര്‍ സിംഗിന്റെ സുഹൃത്തായ പാക് മാധ്യമ പ്രവര്‍ത്തകയുടെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള മുന്നരൊക്കങ്ങളിലാണ് നിലവില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അതിനിടയിലാണ് അമരീന്ദറിന്റെ സുഹൃത്തായ മാധ്യമ പ്രവര്‍ത്തകയുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്
ന്യൂഡല്‍ഹി | പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ സുഹൃത്തായ പാക്കിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തക അറൂസ ആലത്തിന്റെ ഐ എസ് ബന്ധം അന്വേഷിക്കുമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവ. പാക്കിസ്ഥാനില്‍ സൈനിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് അറൂസ ആലം.
തനിക്ക് ഐ എസ് ഭീഷണിയുണ്ടെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇപ്പോള്‍ പറയുന്നു. അതുമായി അറൂസ ആലത്തിനുള്ള ബന്ധം അന്വേഷിക്കും. പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണുകള്‍ വരുന്നതിനെക്കുറിച്ച് കഴിഞ്ഞ നാല്- അഞ്ച് വര്‍ഷമായി ക്യാപ്റ്റന്‍ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും രണ്‍ധാവ പറഞ്ഞു.
രാജ്യത്തിന് ഭീകരരില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണിയുണ്ടെന്നും നവ്‌ജ്യോത് സിംഗ് സിദ്ധുവിന് പാക്കിസ്ഥാനുമായും ഐ എസുമായും ബന്ധമുണ്ടെന്നും അമരീന്ദര്‍ സിംഗ് ആരോപണം ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള മുന്നരൊക്കങ്ങളിലാണ് നിലവില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അതിനിടയിലാണ് അമരീന്ദറിന്റെ സുഹൃത്തായ മാധ്യമ പ്രവര്‍ത്തകയുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്.