Connect with us

Career Notification

പ്രതിമാസം 1.75 ലക്ഷം രൂപയുമായി പഞ്ചാബ് നാഷണൽ ബാങ്ക് വിളിക്കുന്നു

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25 ആണ്.

Published

|

Last Updated

ന്റേണൽ ഓംബുഡ്സ്മാൻ തസ്തികകളിലേക്കുള്ള നിയമനം പ്രഖ്യാപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് pnbindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25 ആണ്. നിലവിൽ ഒഴിവുകളുള്ള രണ്ട് തസ്തിക നികത്തുക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

നിയമനം പൂർണമായും കരാർ സ്വഭാവമുള്ളതായിരിക്കും. മൂന്നുവർഷത്തെ നിശ്ചിത കാലാവധിയാണ് ഉള്ളത്. ബാങ്കിൽ പുനർനിയമനത്തിനോ കാലാവധി നീട്ടുന്നതിനോ ജോലിക്കാരന് അർഹതയില്ലെന്നും ബാങ്ക് ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

ഓൺലൈനായോ നേരിട്ടോ നടത്തുന്ന വ്യക്തിഗത അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും വ്യാപ്തിയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ബാങ്ക് തീരുമാനിക്കുക. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസ സ്ഥിര പ്രതിഫലമായി 1.75 ലക്ഷം രൂപ നൽകും. ഉദ്യോഗാർത്ഥികൾക്ക് പ്രതിവർഷം ആകെ 12 ദിവസത്തെ അവധിയാണ് ലഭിക്കുക.

Latest