IPL 2020
രാജസ്ഥാനെതിരെ പഞ്ചാബിന് 186 റണ്‍സ് വിജയ ലക്ഷ്യം
അഞ്ച് പന്തില്‍ നാലു റണ്‍സായിരുന്നു ക്യാപ്റ്റന്‍ സഞ്ജുവിന്റെ സമ്പാദ്യം

ദുബൈ | ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 186 റണ്‍സ് വിജയലക്ഷ്യം. യുവതാരങ്ങളായ മഹിപാല്‍ ലോമറും യശ്വസി ജെയ്‌സ്വാളുമാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍മാര്‍. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ജെയ്സ്വാള്‍ 36 പന്തില്‍ 49 റണ്‍സും ലോമറോര്‍ 17 പന്തില്‍ 43 റണ്‍സും നേടി.
പഞ്ചാബ് നിരയില്‍ അര്‍ഷ ദീപ് അഞ്ചും മുഹമ്മദ് ഷമി മൂന്നും ഇഷാന്‍ പോറലും ഹര്‍പ്രീത് ബ്രാറും ഓരോ വിക്കറ്റ് വീതം നേടി.
പതിനാറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിലെത്തിയ രാജസ്ഥാന്‍ അവസാന നാലോവറില്‍ ആറ് വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചു. 21 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. അഞ്ച് പന്തില്‍ നാലു റണ്‍സായിരുന്നു ക്യാപ്റ്റന്‍ സഞ്ജുവിന്റെ സമ്പാദ്യം.
---- facebook comment plugin here -----