Connect with us

IPL 2023

പൊരുതിയെങ്കിലും ഇടറിവീണ് പഞ്ചാബ്; ഡൽഹിക്ക് ആവേശ ജയം

ലിവിംഗ്സ്റ്റണ്‍ 48 ബോളിൽ 94 റണ്‍സെടുത്തു

Published

|

Last Updated

ധരംശാല | ലിയാം ലിവിംഗ്സ്റ്റണിൻ്റെ നേതൃത്വത്തിൽ അവസാന ബോൾ വരെ പോരാടിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ ടോട്ടൽ ഭേദിക്കാനാകാതെ പഞ്ചാബ് കിംഗ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 15 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തപ്പോള്‍, പഞ്ചാബിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സിലൊതുങ്ങി.

മധ്യനിരയില്‍ ലിയാം ലിവിംഗ്സ്റ്റണും അഥര്‍വ റ്റെയ്ഡയുമാണ് പൊരാട്ടത്തിന് നേതൃത്വം നൽകിയത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. അതിനിടെ അഥര്‍വ റിട്ടയേഡ് ഔട്ടായത് വിജയ സാധ്യതകള്‍ക്ക് വലിയ പരുക്കേൽപ്പിച്ചു. ഇതിന് ശേഷം ലിവിംഗ്സ്റ്റണിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. അഥര്‍വ 55ഉം ലിവിംഗ്സ്റ്റണ്‍ 48 ബോളിൽ 94ഉം റണ്‍സെടുത്തു.

ഡല്‍ഹി ബാറ്റിംഗ് നിരയില്‍ എല്ലാവരും തിളങ്ങി. 37 ബോളില്‍ 82 റണ്‍സെടുത്ത റിലീ റൂസ്സോയാണ് ടോപ് സ്‌കോറര്‍. പൃഥ്വി ഷാ 54ഉം ഡേവിഡ് വാര്‍ണര്‍ 46ഉം ഫില്‍ സാള്‍ട്ട് 26ഉം റണ്‍സെടുത്തു. ഇതോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്താകും.

---- facebook comment plugin here -----

Latest