Connect with us

Kerala

രേഷ്മക്ക് സഹായം നല്‍കുന്നത് ബിജെപി; കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം: എം വി ജയരാജന്‍

ബിജെപി തലശേരി മണ്ഡലം ജനസെക്രട്ടറി സക്രട്ടറിയാണ് ഇവരെ ജാമ്യത്തിലിറക്കി കൊണ്ടുപോകാന്‍ എത്തിയത്

Published

|

Last Updated

കണ്ണൂര്‍  | പുന്നോല്‍ ഹരിദാസ് വധക്കേസില്‍ അറസ്റ്റിലായ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മക്ക് സഹായം ചെയ്തു നല്‍കുന്നത് ബിജെപിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൃത്യത്തില്‍ ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

രേഷ്മയെ ജാമ്യത്തിലിറങ്ങാന്‍ സഹായിച്ചത് ബിജെപിയാണ്. ബിജെപി തലശേരി മണ്ഡലം ജനസെക്രട്ടറി സക്രട്ടറിയാണ് ഇവരെ ജാമ്യത്തിലിറക്കി കൊണ്ടുപോകാന്‍ എത്തിയത്. സിപിഎം പ്രവര്‍ത്തകന്‍ ലതേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണ് ഇയാള്‍. എന്തൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചാലും വസ്തുത വെളിപ്പെടുകയാണ്. ബിജെപിയുടെ വക്കീലാണ് ജാമ്യത്തിലിറക്കാന്‍ എത്തിയതെന്നും എം വി ജയരാജന്‍ പറഞ്ഞു. കൊലക്കേസ് പ്രതിയെ ഒരു വര്‍ഷത്തിലേറെയായി അറിയാമെന്നാണ് രേഷ്മ പോലീസിന് നല്‍കിയ മൊഴി. കൊലക്കേസിലെ പ്രതിയാണ് ഇയാളെന്നും അറിയാമെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് അവരുടെ ആര്‍ എസ് എസ് ബന്ധം തെളിയിക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.