Connect with us

Kerala

പുന്നോല്‍ ഹരിദാസ് വധക്കേസ്; അധ്യാപികക്ക് ജാമ്യം

ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

കണ്ണൂര്‍ | പുന്നോല്‍ ഹരിദാസ് വധക്കേസില്‍ അറസ്റ്റിലായ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മക്ക് കോടതി ജാമ്യം അനുവദിച്ചു. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പ്രതി നിജിലിനെ ഒളിവില്‍ പാര്‍പ്പിച്ചതിനായിരുന്നു കേസ്. രേഷ്മയുടെ പിണറായിലെ വീട്ടില്‍ ഒളിവില്‍ താമസിച്ച നിജിന്‍ ദാസിനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകര്‍ത്ത ശേഷമായിരുന്നു ബോംബേറ്.