Connect with us

punnol haridasan murder

പുന്നോല്‍ ഹരിദാസന്‍ വധം: പ്രതികളുടെ ജാമ്യഹരജി തള്ളി

കേസില്‍ ഒളിവിലുള്ള ആര്‍ എസ് എസ് നേതാവ് നിജില്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി.

Published

|

Last Updated

തലശ്ശേരി | സി പി എം പ്രവര്‍ത്തകന്‍ തലശ്ശേരി ന്യൂ മാഹി പുന്നോല്‍ ഹരിദാസനെ വീടിന് മുന്നില്‍ വെച്ച് വെട്ടിക്കൊന്ന കേസില്‍ പ്രതികളായ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. ആറ് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യഹരജി സെഷന്‍സ് കോടതി തള്ളുകയായിരുന്നു. കേസില്‍ ഒളിവിലുള്ള ആര്‍ എസ് എസ് നേതാവ് നിജില്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളി.

ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒരു മണിക്കാണ് വീട്ടുമുറ്റത്ത് വെച്ച് കുടുംബാംഗങ്ങളുടെ മുന്നില്‍ അക്രമി സംഘം ഹരിദാസനെ വെട്ടിക്കൊന്നത്. ഹരിദാസന് നേരെ നേരത്തേയും വധശ്രമമുണ്ടായിരുന്നു.