Kerala
പൂരം കലക്കല്‍ വിവാദം; അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: എല്‍ഡിഎഫ് കണ്‍വീനര്‍
റിപോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് കുറ്റവാളികളെ നിര്‍ണയിക്കുക എന്ന് പറയുന്നത് ശരിയല്ല
തിരുവനന്തപുരം| പൂരം കലക്കല്‍ വിവാദത്തില്‍ ഇടതു മുന്നണിയുടെ രാഷ്ട്രീയമായ സമീപനങ്ങളില്‍ കേരളത്തിലെ പൊതു സമൂഹത്തിന് സംശയമില്ലെന്നും മാധ്യമങ്ങള്‍ക്ക് മാത്രമാണ് സംശയമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.
പൂരം അലങ്കോലമായെന്നത് വസ്തുതയാണ്.അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ റിപോര്‍ട്ടിന്റെ ഉള്ളടക്കം തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റിപോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പ് കുറ്റവാളികളെ നിര്‍ണയിക്കുക എന്ന് പറയുന്നത് ശരിയല്ല. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ എല്ലാ കാര്യങ്ങളും തൃശൂരില്‍ പറഞ്ഞതാണ്. ആളുകള്‍ക്കിടയില്‍ ആശയപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.