Connect with us

Kerala

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജുഡീഷല്‍ അന്വേഷണം വേണം: വി ഡി സതീശന്‍

ദേവകുമാറിൻ്റെ മകൻ പറഞ്ഞിട്ടാണോ ദേശീയ മാധ്യമത്തിന് മുഖ്യമന്ത്രി അഭിമുഖം കൊടുക്കേണ്ടത്, എങ്കിൽ പിആർഡി പിരിച്ചുവിടണം

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രി ടികെ  ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടതെന്നും അങ്ങനെയെങ്കില്‍ പിആര്‍ഡി പിരിച്ചുവിടണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെയും  ഏജന്‍സിക്കെതിരെയും മുഖ്യമന്ത്രി  കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കൈസണായും റിലയൻസുമായും ബന്ധമുള്ള ഒരു ചെറുപ്പക്കാരൻ മുഖേനയാണോ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്റർവ്യൂ കൊടുക്കുന്നത്. മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ പരിചയമില്ലാത്ത ആരെങ്കിലും കേറി വരുമോ? ഒരു ഇന്റര്‍നാഷണല്‍ ഏജന്‍സിയുടെ ആള്‍ നേരത്തെ അറിയിക്കാതെ കടന്ന് വരും എന്ന് കരുതുന്നില്ല ഇതൊന്നും ആരും വിശ്വസിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.എഡിജിപിയെ കീപോസ്റ്റില്‍ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നു.പൂരം കലക്കിയതില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. പ്രധാനചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ഹ ഹ ഹ അല്ല, വ്യക്തമായ മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു .സെപ്തംബര്‍ 13ന് ഡല്‍ഹിയില്‍ പിആര്‍ കൊടുത്ത വിവരങ്ങളും സെപ്തംബര്‍ 21ന് പത്രസമ്മേളനത്തില്‍ പറഞ്ഞതും ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ചതും ഒരേ കാര്യങ്ങളാണ്.സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ വേണ്ടിയുള്ള നരേറ്റീവ് ആണ് ഇതൊക്കെയെന്നും സതീശന്‍ പറഞ്ഞു.

Latest