Connect with us

Kerala

പുരപ്പുറ സൗരോര്‍ജ നിലയം: ആകര്‍ഷകമായ സബ്‌സിഡിയുമായി കെ എസ് ഇ ബി

Published

|

Last Updated

തിരുവനന്തപുരം | ആകര്‍ഷകമായ സബ്‌സിഡിയോടെ പുരപ്പുര സൗരോര്‍ജ നിലയം മൂന്ന് മാസത്തിനകം സ്ഥാപിക്കാന്‍ കെ എസ് ഇ ബി അവസരമൊരുക്കുന്നു. സൗര സബ്‌സിഡി പദ്ധതിയുടെ ഭാഗമായി മൂന്ന് കിലോവാട്ടിന് മുകളില്‍ പത്ത് കിലോവാട്ട് വരെ ശേഷിയുള്ള സൗര നിലയങ്ങള്‍ സ്ഥാപിക്കാന്‍ താല്പര്യമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വിവരശേഖരണം കെ എസ് ഇ ബി ആരംഭിച്ചു.

കെ എസ് ഇ ബി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന് താല്പര്യം രേഖപ്പെടുത്താനുള്ള ലിങ്ക് ലഭ്യമാവും. ഇങ്ങനെ താത്പര്യം രേഖപ്പെടുത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൗര സബ്‌സിഡി പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്ക് കൈമാറും. ഈ കമ്പനികള്‍ ഉപഭോക്താവിന്റെ പുരപ്പുറത്ത് സൗരനിലയം സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച ശേഷം സാധ്യമാവുന്ന നിലയശേഷിയും, നിലയം സ്ഥാപിക്കാനുള്ള ആകെ മുതല്‍ മുടക്കും ഉപഭോക്താവിനെ അറിയിക്കും.

ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇ കിരണ്‍ (ekiran.kseb.in) പോര്‍ട്ടല്‍ മുഖേന ഉപഭോക്താവിന് സബ്‌സിഡിയോടുകൂടി നിലയം സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഫീസും അപേക്ഷയും ഓണ്‍ലൈനായി നല്‍കാം. തുടര്‍ന്ന് കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം ഉപഭോക്താവിന് നിലയം ലഭ്യമാവുമെന്നും കെ എസ് ഇ ബി അറിയിച്ചു.

 

 

---- facebook comment plugin here -----

Latest