Connect with us

Kerala

2018ല്‍ പാലക്കാട് വീട് വാങ്ങി; ഈ വീടിന്റെ പേരില്‍ വോട്ടര്‍ ഐ ഡിക്ക് അപേക്ഷിച്ചാല്‍ എന്താണ് തെറ്റെന്ന് സരിന്‍

പ്രതികരണം ഇരട്ട വോട്ട് വിവാദത്തില്‍.

Published

|

Last Updated

പാലക്കാട് | ഇരട്ട വോട്ട് വിവാദത്തില്‍ പ്രതികരിച്ച് പാലക്കാട്ടെ ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിനും ഭാര്യ സൗമ്യയും.

2018ല്‍ പാലക്കാട് വീട് വാങ്ങിയെന്നും ഇവിടെ കുടുംബ സുഹൃത്ത് താമസിക്കുന്നതിനാലാണ് വാടക വീട്ടിലേക്കു മാറിയതെന്നും സരിന്‍ വ്യക്തമാക്കി. വാടക വീട് എന്റെ വീടാണെന്ന് പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിച്ചു. ഒറ്റപ്പാലത്തെ വോട്ട് ഇങ്ങോട്ട് മാറ്റിയതില്‍ എന്താണ് തെറ്റ്.

എന്റെ പേര് കള്ളിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് വേദനിപ്പിച്ചുവെന്ന് സൗമ്യ പറഞ്ഞു.

 

Latest