National
പുഷ്ബാക് ടോ ടഗ്ഗിന് തീപിടിച്ചു; മുംബൈ വിമാനത്താവളത്തില്‍ ഒഴിവായത് വന്‍ദുരന്തം
ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
മുംബൈ | മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തെ വലിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനത്തിന് (പുഷ്ബാക് ടോ ടഗ്ഗ്) തീപിടിച്ച് വന്‍ ദുരന്തം ഒഴിവായി. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
85 യാത്രക്കാരുമായി ജംനഗറിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ എ ഐ 647 വിമാനത്തെ വലിക്കുന്നതിനിടെയാണ് പുഷ്ബാക് ടോ ടഗ്ഗിന് തീപിടിച്ചത്. ഉടന്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതിനാല്‍ വിമാനത്തിലേക്ക് പടര്‍ന്ന് സംഭവിക്കാവുന്ന വന്‍ അപകടം ഒഴിവായി.
Air India pushback tractor at the Mumbai airport catches fire.https://t.co/qjtfg5OsRl pic.twitter.com/HpPfe0FyxR
— Koustuv 🇮🇳 (@srdmk01) January 10, 2022
സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്ക് പറ്റുകയോ മറ്റു നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----