Connect with us

National

നാല് മക്കളെ കിണറ്റിലേക്ക് തള്ളിയിട്ട് അമ്മയും കിണറ്റില്‍ ചാടി; അമ്മയും ഒരു മകളും രക്ഷപ്പെട്ടു

വെള്ളത്തില്‍ വീണതിനെത്തുടര്‍ന്ന് അമ്മയും മൂത്ത പെണ്‍കുട്ടിയും കിണറ്റില്‍ തൂങ്ങിക്കിടന്ന ഒരു കയറില്‍ പിടിച്ച് രക്ഷപെടുകയായിരുന്നു.

Published

|

Last Updated

ബുര്‍ഹാന്‍പൂര്‍| മധ്യപ്രദേശില്‍ നാല് മക്കളെ കിണറ്റിലേക്ക് തള്ളിയിട്ട് അമ്മയും കിണറ്റില്‍ ചാടി. മൂന്ന് കുട്ടികള്‍ മരിച്ചു. എന്നാല്‍ ഒരു പെണ്‍കുട്ടിയെയും അമ്മയെയും രക്ഷപെടുത്തി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ ഇന്നലെയാണ് സംഭവം.

വെള്ളത്തില്‍ വീണതിനെത്തുടര്‍ന്ന് അമ്മയും മൂത്ത പെണ്‍കുട്ടിയും കിണറ്റില്‍ തൂങ്ങിക്കിടന്ന ഒരു കയറില്‍ പിടിച്ച് രക്ഷപെടുകയായിരുന്നു. 18 മാസം പ്രായമുള്ള ആണ്‍കുഞ്ഞും മൂന്ന് വസുള്ള രണ്ട് പെണ്‍കുട്ടികളും ആണ് മരിച്ചത്.

ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നിന്നും 60 കിലോമീറ്റര്‍ മാറി ബാല്‍ഡി ഗ്രാമത്തിലാണ് സംഭവം. പ്രമീള ബിലാല എന്ന യുവതിയാണ് ഭര്‍ത്താവ് രമേശുമായി പിണങ്ങി കിണറ്റില്‍ ചാടിയത്. കുട്ടികളുടെ മൃതദേഹം കിണറ്റില്‍നിന്നും എടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

Latest