National
പുഷ്പ 2 തിരക്കിനിടെ തിക്കും തിരക്കും; പരുക്കേറ്റ ഒന്‍പത് വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചു
ഹൈദരാബാദ് സിറ്റി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഹൈദരാബാദ് | അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 സിനിമയുടെ പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒന്‍പത് വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സംഭവിച്ചു. ഹൈദരാബാദ് സിറ്റി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു.
തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസ്സം മൂലം ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളതെന്നും കുട്ടി സുഖം പ്രാപിക്കാന്‍ നീണ്ട ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു.
ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ കുട്ടി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.
ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തിയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ പോലീസ് നരഹത്യാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട. കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ പിന്നീട് ജാമ്യത്തിലിറങ്ങി.