National
സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റി; പൈലറ്റിന് സസ്‌പെന്‍ഷന്‍
എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയുമുണ്ട്.
ന്യൂഡല്‍ഹി| പൈലറ്റിന്റെ പെണ്‍ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയും പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയുകയും ചെയ്തു.
ഫെബ്രുവരിയില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പൈലറ്റ് തന്റെ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റുകയായിരുന്നു. പെണ്‍കുട്ടി അകത്ത് കടക്കുന്നതിന് മുന്‍പ് കോക്പിറ്റ് ആകര്‍ഷണീയമാക്കണമെന്ന് പൈലറ്റ് ക്യാബിന്‍ ക്രൂവിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ബിസിനസ് ക്ലാസില്‍ നല്‍കുന്ന ഭക്ഷണം സുഹൃത്തിന് എത്തിക്കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു.
---- facebook comment plugin here -----