Connect with us

goods train accident

ട്രെയിന്‍ പാളം തെറ്റിയ പുതുക്കാട് പത്ത് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചേക്കും

ആറ് ട്രെയിനുകള്‍ റദ്ദാക്കി; ചില ട്രെയിനുകള്‍ വൈകിയോടുന്നു

Published

|

Last Updated

തൃശൂര്‍ പുതുക്കാട് പാളം തെറ്റിയ ട്രെയിന്‍ നീക്കാന്‍ ശ്രമം അതിവേഗം പുരോഗമിക്കുന്നു. ചാലക്കുടിക്കും ഒല്ലൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിലവില്‍ ഒറ്റവരിയിലാണ്. പത്ത് മണിയോടെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ ഉള്‍പ്പെടെ ആറ് ബോഗികളില്‍ നാലണ്ണം പാളത്തില്‍ കയറ്റി.

നിലവില്‍ ട്രെയിനുകള്‍ വൈകിയോടുകയാണ്. ഷൊര്‍ണൂരിലും തൃശൂരിലും ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ആറ് ട്രെയിനുകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് റദ്ദാക്കി. ഗുരുവായൂര്‍- എറണാകുളം പാസഞ്ചറും തിരുവനന്തപുരം-ഷൊര്‍ണൂര്‍ എക്സ്പ്രസും, ഷൊര്‍ണൂര്‍-എറണാകുളം മെമുവും, കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസും റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസാണ് ഭാഗികമായി റദ്ദാക്കിയത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് തൃശൂര്‍ പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്.

 

Latest