Kerala
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം
മണര്‍കാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു
പുതുപ്പള്ളി | പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി. മണര്‍കാട് പള്ളിയിലെ പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ഇക്കാര്യ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ബ്ലോക്ക് കമ്മറ്റി അറിയിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടു വരെയാണ് പെരുന്നാള്‍, വന്‍ ജനത്തിരക്കുണ്ടാകുന്ന സമയത്തെ തിരഞ്ഞെടുപ്പ് വോട്ടിങ്ങിനെ ബാധിക്കും. സെപതംബര്‍ ഒന്നിന് മുന്‍പോ എട്ടിന് ശേഷമോ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് കമ്മറ്റിയുടെ എതിര്‍പ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.
അതേ സമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് കഷ്ടി്ച് ഒരു മാസം മാത്രമാണ് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ആഗസ്റ്റ് 17 നാണ് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കും.