Connect with us

Kerala

പുതുപ്പള്ളി: എല്‍ ഡി എഫ് സ്ഥാനാര്‍ഥി 17ന് പത്രിക നല്‍കും; മുന്നണി കണ്‍വന്‍ഷന്‍ 16ന്

രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനെത്തും.

Published

|

Last Updated

പുതുപ്പള്ളി | എല്‍ ഡി എഫ് സ്ഥാനാര്‍ഥി 17ന് പത്രിക നല്‍കും; മുന്നണി കണ്‍വന്‍ഷന്‍ 16ന്
തിരുവനന്തപുരം പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി സി പി എം നിശ്ചയിച്ച ജെയ്ക് സി തോമസ് ഈമാസം 17ന് പത്രിക നല്‍കും. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനെത്തും.

16ന് നടക്കുന്ന എല്‍ ഡി എഫ് കണ്‍വന്‍ഷന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനങ്ങള്‍ നാളെയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഇത് മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. രണ്ടാമത്തെ പോരാട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവു വരുത്താന്‍ ജെയ്ക്കിനു കഴിഞ്ഞിരുന്നു. ജെയ്ക്ക് തന്നെ സ്ഥാനാര്‍ഥിയാകണമെന്ന് പുതുപ്പള്ളിയിലെ മുഴുവന്‍ ഏരിയാ കമ്മിറ്റി അംഗങ്ങളും നിര്‍ദേശിച്ചിരുന്നു. ണ്ഡലത്തില്‍ ഇടതുപക്ഷത്തിനു ശക്തമായ അടിത്തറയുണ്ടെന്നാണ് ജെയ്ക് പ്രതികരിച്ചത്.

Latest