Connect with us

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നു കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്രയില്‍ തടിച്ചു കൂടിയ ജനങ്ങളേയോ തുടര്‍ന്നു കല്ലറ സന്ദര്‍ശിക്കുന്നവരുടെ തിരക്കോ മണ്ഡലത്തിലെ വികാരമായി വിലയിരുത്താനാവില്ലെന്നാണു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

ഉമ്മന്‍ചാണ്ടിക്കു തുടര്‍ച്ചയായി വിജയിക്കാന്‍ വഴിയൊരുക്കിയ ഘടകങ്ങള്‍ മകന്‍ ചാണ്ടി ഉമ്മനെ എങ്ങിനെ പിന്തുണക്കുമെന്ന ചോദ്യമാണു പാര്‍ട്ടി പരിശോധിക്കുന്നത്. ഉമ്മന്‍ചാണ്ടിയോടു രണ്ടുമൂന്നു തലമുറകള്‍ വൈകാരികമായ ബന്ധം സൂക്ഷിച്ചിരുന്നു. ഈ വികാര വായ്പ് ചാണ്ടി ഉമ്മനുള്ള സഹതാപ തരംഗമായി മാറുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ട്.

 

വീഡിയോ കാണാം

Latest