Uae
എ ഐ വികസന ശ്രമങ്ങൾക്ക് യു എ ഇ പ്രസിഡന്റിനെ പുടിൻ അഭിനന്ദിച്ചു
മോസ്‌കോയിൽ നടന്ന എ ഐ ജേർണി ഇന്റർനാഷണൽ കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ കഴിഞ്ഞ വർഷം യു എ ഇ കൈവരിച്ച അന്താരാഷ്ട്ര റാങ്കിംഗ് നിലവാരം അദ്ദേഹം ഉയർത്തിക്കാട്ടി.
അബൂദബി | ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സങ്കേതങ്ങൾ വികസിപ്പിക്കുന്നതിൽ മികച്ച ശ്രദ്ധ ചെലുത്തിയതിന് പ്രസിഡന്റ് ശെെഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രശംസിച്ചു.
മോസ്‌കോയിൽ നടന്ന എ ഐ ജേർണി ഇന്റർനാഷണൽ കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ കഴിഞ്ഞ വർഷം യു എ ഇ കൈവരിച്ച അന്താരാഷ്ട്ര റാങ്കിംഗ് നിലവാരം അദ്ദേഹം ഉയർത്തിക്കാട്ടി.
യു എ ഇ നിരവധി സ്ഥാനങ്ങൾ ഉയർത്തുകയും അവിശ്വസനീയമായ ഉയരങ്ങളിലെത്തുകയും ചെയ്ത് ഇക്കാര്യത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പല വർഗീകരണങ്ങളിലും യു എ ഇ അതിശയകരമായ നേട്ടങ്ങൾ കൈവരിച്ചു. അതിശയകരമായ ഉയരങ്ങളിലെത്തി, നിരവധി സ്ഥാനങ്ങളിലേക്ക് ഉയർന്നെന്നും പുടിൻ പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും സമ്പദ്്വ്യവസ്ഥയുടെയും സാമൂഹിക മേഖലകളുടെയും ഉയർന്ന നിലവാരമുള്ള വികസനം, പൊതുഭരണം, നൂതനാശയങ്ങളുടെ വളർച്ച എന്നിവ ഉറപ്പാക്കുന്നതിന് ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിർണായക ഉറവിടമായി എ ഐ സാങ്കേതികവിദ്യ മാറണമെന്ന് പുടിൻ പറഞ്ഞു.