International
റഷ്യയിൽ പുട്ടിന്‍ വിമര്‍ശകന് 25 വര്‍ഷം തടവ്
സൈന്യത്തെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ജയിലിലടച്ചത്
മോസ്‌കോ | റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ വിമര്‍ശകനായ പ്രതിപക്ഷ ആക്ടിവിസ്റ്റിന് 25 വര്‍ഷം തടവ്. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ വിമര്‍ശനത്തിന്റെ പേരിലാണ് 41കാരനായ വ്‌ലാഡിമര്‍ കര മുര്‍സയെ 25 വര്‍ഷത്തേക്ക് ജയിലിലടച്ചത്.
റഷ്യന്‍ സേനയെ കുറിച്ച് വ്യാജ വാര്‍ത്ത പടച്ചുവിട്ടു എന്ന ആരോപണമുന്നയിച്ചാണ് പുട്ടിന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ ജയിലിലാക്കിയത്. റഷ്യയില്‍ നിന്ന് നാട് കടത്തപ്പെടുകയോ അറസ്റ്റിലാവുകയോ ചെയ്ത നിരവധി പുടിന്‍ വിമര്‍ശകരില്‍ ഒടുവിലത്തെയാളാണ് വ്‌ലാഡിമര്‍ കാര മുര്‍സ. റഷ്യയിലും ബ്രിട്ടനിലും മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിരുന്നു ഇയാൾ.
എന്നാല്‍, തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കാര മുര്‍സ നിഷേധിച്ചു.
---- facebook comment plugin here -----