Connect with us

International

പുടിന്‍ ക്ഷണിച്ചു; റഷ്യ സന്ദര്‍ശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ്

ഈമാസം 20 മുതല്‍ 22 വരെയാണ് സന്ദര്‍ശനം. നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദര്‍ശിക്കുന്നത്.

Published

|

Last Updated

ബീജിങ് | റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഒരുവര്‍ഷം പിന്നിട്ടിരിക്കെ, റഷ്യയില്‍ സന്ദര്‍ശനം നടത്താനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഷി ചിന്‍പിങ് റഷ്യയിലേക്കു തിരിക്കുന്നത്. ഈമാസം 20 മുതല്‍ 22 വരെയാണ് സന്ദര്‍ശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ചൈനീസ് പ്രസിഡന്റ് റഷ്യ സന്ദര്‍ശിക്കുന്നത്. 2019ലാണ് ചിന്‍പിങ് അവസാനമായി റഷ്യ സന്ദര്‍ശിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര പങ്കാളിത്തം വര്‍ധിപ്പിക്കുക, തന്ത്രപ്രധാനമായ വിഷയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും. സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഇരുവരും ഒപ്പുവച്ചേക്കുമെന്നും സൂചനയുണ്ട്.

പരസ്പര സന്ദര്‍ശനം നടത്തിയിരുന്നില്ലെങ്കിലും ഇരു നേതാക്കളും മറ്റിടങ്ങളില്‍ വച്ച് പല തവണ കണ്ടുമുട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ബെയ്ജിങില്‍ നടന്ന ശീതകാല ഒളിംപിക്‌സ് ഉദ്ഘാടനം, ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന പ്രാദേശിക സുരക്ഷാ സമ്മേളനം എന്നീ ചടങ്ങുകളില്‍ വച്ച് കണ്ട ഇരുവരും സൗഹൃദം പുതുക്കിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest