Connect with us

nuclear threat

ആണവ സൈന്യത്തോട് ജാഗ്രത്തായിരിക്കാന്‍ പുടിന്റെ ഉത്തരവ്

ലോകത്ത് വന്‍തോതില്‍ ആണവായുധ ശേഖരമുള്ള രാജ്യമാണ് റഷ്യ.

Published

|

Last Updated

മോസ്‌കോ | ആണവ സൈനിക വിഭാഗത്തോട് പ്രത്യേകം ജാഗ്രത്തായിരിക്കാന്‍ ആജ്ഞയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. റഷ്യയുടെ തന്ത്രപ്രധാന മിസൈന്‍ സൈനിക വിഭാഗത്തോട് ജാഗ്രത്തായിരിക്കാനാണ് നിര്‍ദേശം.

പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ സൗഹാര്‍ദപരമല്ലാത്ത നടപടികള്‍ സ്വീകരിക്കുന്നുവെന്നും നിയമവിരുദ്ധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോഴാണ് ആണവ വിഭാഗത്തോട് ജാഗ്രത പാലിക്കാന്‍ പുടിന്‍ നിര്‍ദേശിച്ചത്.

ലോകത്ത് വന്‍തോതില്‍ ആണവായുധ ശേഖരമുള്ള രാജ്യമാണ് റഷ്യ. അതേസമയം, നാറ്റോ സഖ്യത്തെ ഭയപ്പെടുത്താനാണ് പുടിന്റെ നീക്കമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.  ആണവായുധങ്ങള്‍ ഉപയോഗിച്ച് വിലപേശുന്ന റഷ്യന്‍ നടപടി അസ്വീകാര്യമാണെന്ന് അമേരിക്ക പ്രതികരിച്ചു.

Latest