Connect with us

National

ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി പുടിന്‍; മോദിയുടെ ക്ഷണം സ്വീകരിച്ചു

സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്

Published

|

Last Updated

ന്യൂഡല്‍ഹി |  റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വകീരിച്ചാണ് പുടിന്‍ ഇന്ത്യയിലേക്കെത്തുന്നത്. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.എന്നാല്‍, സന്ദര്‍ശന തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022 ല്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായിട്ടാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

മൂന്നാം തവണയും അധികാരമേറ്റശേഷം നരേന്ദ്രമോദി ആദ്യം സന്ദര്‍ശിച്ചത് റഷ്യയാണ്. ഇനി ഞങ്ങളുടെ ഊഴമാണ്. സെര്‍ജി ലാവ്‌റോവ് പറഞ്ഞു.റഷ്യന്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ‘റഷ്യയും ഇന്ത്യയും: ഒരു പുതിയ ഉഭയകക്ഷി അജണ്ട’ എന്ന കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം അംഗീകരിച്ച കാര്യം ലാവ്‌റോവ് വെളിപ്പെടുത്തിയത്.

Latest