russian invasion on ukraine
റഷ്യന്‍ സൈന്യത്തിന് നന്ദി അറിയിച്ചും ആശംസകള്‍ നേര്‍ന്നും പുടിന്‍
സൈനികര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വിജയവും സൗഭാഗ്യവും നേര്‍ന്നാണ് പുടിന്‍ പ്രസംഗം അവസാനിപ്പിച്ചത്.

മോസ്‌കോ | തങ്ങളുടെ സൈനിക കര്‍ത്തവ്യം വീരോചിതമായി നിറവേറ്റുന്ന സൈനികര്‍ക്ക് നന്ദി അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം നന്ദി അറിയിച്ചത്. ഡോണ്‍ബാസ് റിപ്പബ്ലിക്കിലെ ജനങ്ങളെ സഹായിക്കുന്നതിനാണ് പ്രത്യേക സൈനിക സംഘത്തെ ചുമതലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യന്‍ ജനതയുടെയും നമ്മുടെ മാതൃഭൂമിയുടെയും താത്പര്യം സംരക്ഷിക്കാനാണ് പ്രത്യേക സൈനിക സംഘം ഡോണ്‍ബാസിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും വിജയവും സൗഭാഗ്യവും നേര്‍ന്നാണ് പുടിന്‍ പ്രസംഗം അവസാനിപ്പിച്ചത്.
അതിനിടെ, ഓണററി പ്രസിഡന്റ്, അംബാസഡര്‍ സ്ഥാനത്ത് നിന്ന് പുടിനെ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ജൂഡോ ബ്ലാക്ക് ബെല്‍റ്റാണ് പുടിന്‍.