അധികാരം പിടിച്ചെടുക്കാന്‍ യുക്രൈന്‍ സൈന്യത്തോട് പുടിന്‍
നിങ്ങള്‍ അധികാരം ഏറ്റെടുത്താല്‍ ഉടമ്പടിയിലെത്താന്‍ തങ്ങള്‍ക്ക് എളുപ്പമാണെന്നും പുടിന്‍ പറഞ്ഞു.
മോസ്‌കോ/ കീവ് | പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ യുക്രൈന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിര്‍ന്നവരെയും മനുഷ്യ കവചങ്ങളായി ഉപയോഗിക്കാന്‍ നവ നാസികളെയും യുക്രൈന്‍ തീവ്ര ദേശീയവാദികളെയും അനുവദിക്കരുതെന്ന് ഒരിക്കല്‍ കൂടി യുക്രൈന്‍ സൈന്യത്തോട് അഭ്യര്‍ഥിക്കുന്നുവെന്ന് റഷ്യയുടെ സുരക്ഷാ സമിതിയുമായി നടത്തിയ യോഗത്തിൽ പുടിന്‍ പറഞ്ഞു.
നിങ്ങള്‍ അധികാരം ഏറ്റെടുത്താല്‍ ഉടമ്പടിയിലെത്താന്‍ തങ്ങള്‍ക്ക് എളുപ്പമാണെന്നും പുടിന്‍ പറഞ്ഞു. റഷ്യയെ ശക്തമായി ചെറുക്കാന്‍ സൈന്യത്തോട് സെലന്‍സ്‌കി നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് പുടിന്റെ നിലപാട്. ആയുധമേന്തി സൈന്യത്തോടൊപ്പം ചേരാന്‍ സാധാരണക്കാരോടും സെലന്‍സ്‌കി ആഹ്വാനം ചെയ്തിട്ടുണ്ട്.