Connect with us

Kerala

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം; തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോണ്‍ഗ്രസ്

പിവി അന്‍വര്‍ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം.

Published

|

Last Updated

തിരുവനന്തപുരം| നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന് കോണ്‍ഗ്രസ്. അന്‍വര്‍ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. അന്‍വര്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായി നടത്തിയ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന് ശേഷമേ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

അതേസമയം അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് ഇന്നലെ കെ സുധാകരന്‍ പ്രതികരിച്ചു. അന്‍വര്‍ നല്ല സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമാണെന്ന് സുധാകരന്‍ പറഞ്ഞു. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ വിഷയങ്ങളില്‍ യോജിപ്പുണ്ടെങ്കിലും മുന്നണി പ്രവേശം ഇതേവരെ ചര്‍ച്ചയായിട്ടില്ലെന്ന് ഇന്നലെ രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. അന്‍വറുമായി പാണക്കാട് സാദിഖലി തങ്ങളടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 


Latest