Kerala
പി വി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി
കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം
കോഴിക്കോട് | പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ റദ്ദാക്കി.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് യോഗങ്ങള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെയാണ് കാര്യം വ്യക്തമാക്കിയത്.
ഇന്ന് അരീക്കോടും നാളെ മഞ്ചേരിയിലും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് എംഎല്‍എ ക്ഷമാപണം നടത്തി. വരും ദിവസങ്ങളിലെ യോഗത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
---- facebook comment plugin here -----