Connect with us

Kerala

പി വി അന്‍വറിന്റെ ഗുരുതര ആരോപണങ്ങള്‍; മുഖ്യമന്ത്രി രാജിവെക്കണം: മുസ്‌ലിം ലീഗ്

അന്‍വറിന്റെ ആരോപണങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം.

Published

|

Last Updated

കോഴിക്കോട് | പി വി അന്‍വര്‍ എം എല്‍ എയുടെ ഗുരുതരമായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്. അന്‍വറിന്റെ ആരോപണങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ആവശ്യപ്പെട്ടു.

കുറ്റാരോപിതരെ മാറ്റിനിര്‍ത്തിയാവണം അന്വേഷണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പൂര്‍ണ പരാജയമാണെന്നുമുള്ള ഒരു ഭരണകക്ഷി എം എല്‍ എ വെളിപ്പെടുത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. അതിനാല്‍ത്തന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കാതെ രാജിവെച്ചൊഴിയുകയാണ് മുഖ്യമന്ത്രിക്ക് നല്ലതെന്നും സലാം പ്രതികരിച്ചു.

സ്വര്‍ണക്കടത്ത് മുതല്‍ ആഭ്യന്തര വകുപ്പിന്റെ ആര്‍ എസ് എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാര്‍ഥ പ്രതിയെന്ന് മുസ്‌ലിം ലീഗും യു ഡി എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അന്‍വറിന്റെ പ്രതികരണം വന്നതോടെ അതെല്ലാം ശരിയാണെന്ന് വ്യക്തമാവുകയാണ്. പാളയത്തിലെ പടയാളികളില്‍ ഒരാള്‍ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അല്‍പമെങ്കിലും നാണവും മാനവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണം-സലാം പറഞ്ഞു.

 

---- facebook comment plugin here -----

Latest