Connect with us

pv anvar

മുഖ്യമന്ത്രിയോടു മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും എന്ന പരാമര്‍ശം നാക്കുപിഴയെന്നും പറഞ്ഞതിന് മാപ്പ് പറയുന്നു  എന്നുമാണ്‌ അന്‍വര്‍ പറയുന്നത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി വി അന്‍വര്‍. മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും എന്ന പരാമര്‍ശം നാക്കുപിഴയെന്നും പറഞ്ഞതിന് മാപ്പ് പറയുന്നു  എന്നുമാണ്‌ അന്‍വര്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരോടും മാപ്പുപറയുന്നു എന്നാണ് ഫെയ്ബുക്ക് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.

Latest