Connect with us

Kerala

സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ക്ക് പിറകെ പി വി അന്‍വര്‍ നിയമസഭയില്‍; ഹസ്തദാനം നല്‍കി ലീഗ് എംഎല്‍എമാര്‍

പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയിലാണ് അന്‍വറിന്റെ സീറ്റ്

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ആരോപണങ്ങള്‍ തുടരുന്ന പി വി അന്‍വര്‍ എംഎല്‍എ ഇന്ന് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. പ്രതിപക്ഷത്തോട് ചേര്‍ന്ന് നാലാം നിരയിലാണ് അന്‍വറിന്റെ സീറ്റ് .സഭയിലേക്ക് പ്രവേശിച്ച അന്‍വറിനെ മുസ്ലീം ലീഗ് എംഎല്‍എമാര്‍ ഹസ്തദാനം നല്‍കി സ്വീകരിച്ചു.

മഞ്ഞളാംകുഴി അലി,  നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവര്‍ അന്‍വറിന് ഹസ്തദാനം നല്‍കി. കെടി ജലീലിനൊപ്പമാണ് നിയമസഭയുടെ ഒന്നാം നിലവരെ അന്‍വര്‍ എത്തിയത്. അന്‍വര്‍ സഭയിലെത്തിയപ്പോള്‍ ഡസ്‌കില്‍ അടിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ സന്തോഷം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരായ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച ശേഷമാണ് അന്‍വര്‍ സഭയിലേക്ക് കടന്നെത്തിയത്.

 

സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും.പൊലീസില്‍ വിശ്വാസമില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഗവര്‍ണറെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ കേസ് എത്തിയാല്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു