Connect with us

Kerala

പോലീസ് വിലക്ക് മറികടന്ന് ചേലക്കരയില്‍ വാര്‍ത്താസമ്മേളനം നടത്തി പിവി അന്‍വര്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്‍വറിനോട്ട് വാര്‍ത്താ സമ്മേളനം ചട്ടലംഘനമാണ് നടത്താനാവില്ലെന്നും പറഞ്ഞു.

Published

|

Last Updated

ചേലക്കര | വിലക്ക് ലംഘിച്ച് ചേലക്കരയില്‍ വാര്‍ത്താ സമ്മേളനം നടത്തി പി വി അന്‍വര്‍ എംഎല്‍എ. വാര്‍ത്താ സമ്മേളനം ചട്ടലംഘനമല്ല, പറയാനുള്ളത് പറയുമെന്ന് പറഞ്ഞ അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പോലീസ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.തിരഞ്ഞെടുപ്പ് ചട്ടലംഘനം എന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് വാർത്താസമ്മേളനത്തിന് അനുമതി തടഞ്ഞത്.

എന്തിനാണ് പിണറായി ഭയക്കുന്നത്.കോൺഗ്രസിൽ നിന്ന് വന്ന ഏതോ ഒരു അലവലാതിയുമായി എന്തിനാണ് ഏറ്റുമുട്ടാൻ നിൽക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് കിട്ടിയ പണം ആരുടേതാണ്? ആര്‍ക്കായിരുന്നു അവിടെ ചുമതല? കോളനികളില്‍ ഇടതുമുന്നണി പണവും മദ്യവും ഒഴുക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്‍വറിനോട് വാര്‍ത്താ സമ്മേളനം ചട്ടലംഘനമാണ് നടത്താനാവില്ലെന്ന് പറഞ്ഞു. കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അന്‍വര്‍  വഴങ്ങിയില്ല.അൻവറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Latest