Connect with us

Kerala

പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ അന്‍വറിന് പുതിയ കസേര അനുവദിക്കും

Published

|

Last Updated

തിരുവനന്തപുരം |  സിപിഎമ്മുമായി അകന്നതിന് പിറകെ പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ അന്‍വറിന് പുതിയ കസേര അനുവദിക്കും. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.

അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷത്ത് ഇരിക്കില്ലെന്നും നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് തീരുമാനം. പത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാല്‍ അന്‍വര്‍ ഇന്നലെ നിയമസഭയില്‍ എത്തിയിരുന്നില്ല.

Latest